നബിദിനം ആഘോഷിക്കാത്തതെന്തുകൊണ്ട്?
ബുര്‍ദയില്‍ നിന്നുള്ളരു വരി: യാ അക്‌റമല്‍ ഖല്‍ഖി മാലീമന്‍ അലുദുബിഹി സിവാക ഇന്‍ദ ഹുലുലില്‍ ഹാദിഥില്‍ ഇമമി (സൃഷ്‌ടികളില്‍ ശ്രേഷ്‌ഠരായ പ്രവാചകരേ, എന്റെ എണ്ണമറ്റ പ്രയാസങ്ങള്‍ക്ക് എനിക്ക് അഭയമായി അങ്ങല്ലാതെ മറ്റാരുമില്ല.) ശര്‍റഫല്‍ അനാം മൗലിദില്‍ പറയുന്നു: ഫ അഗ്‌ഥ്‌നീ വഅജിര്‍നീ യാ മുജീറു മിനസ്സഈര്‍ യാ ഗിയാഥീ യാമലാദീ ഫീ മുഹിമ്മതില്‍ ഉമൂര്‍ (അതുകൊണ്ട് എന്നെ രക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണമേ, നരകത്തില്‍ നിന്ന് രക്ഷിക്കുന്നവരേ, വിഷമവേളയില്‍ എന്റെ സഹായവും അഭയവുമായവരേ) നബി(സ)യാണ് രക്ഷകനും സഹായകനുമെന്ന് മാലക്കാരും ബുര്‍ദക്കാരും പറയുന്നു.
എന്നാല്‍ സ്വന്തം കാര്യത്തില്‍ പോലും നിസ്സഹായനാണ് താനെന്ന് പ്രഖ്യാപിക്കാന്‍ നബി(സ)യോട് അല്ലാഹു നിര്‍ദേശിച്ചു:
``(നബിയേ) പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നൊക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.'' (46:9)
പ്രവാചക കീര്‍ത്തനവും ബുര്‍ദ ബെയ്‌തും
-http://www.voiceofislah.com/2013/04/blog-post.html


.jpg)



No comments:
Post a Comment